കോളേജിൽ പരീക്ഷ നടക്കാൻ പോവുകയാണ്. അതിനുമപ്പുറം എല്ലാവരെയും കാണാം എന്ന പ്രതീക്ഷയിലാണ് പരീക്ഷയ്ക്ക് രണ്ടാഴ്ച്ച കൂടി ബാക്കി നിക്കേ പഠിയ്ക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിലെ ഉപയോഗമൊക്കെ കുറച്ച് ഉറക്കവും അലസതയും മാറ്റിവച്ച് ഒരൊന്നൊന്നര പഠിത്തം. എത്രയോ മാസത്തോളമായി വീട്ടിൽ അടച്ചിരിക്കുന്നു. ചെക്കന്മാരൊക്കെ പന്തുകളിക്കാനും മറ്റെന്തിനെങ്കിലുമൊക്കെ പുറത്തിറങ്ങി പോകുന്നതു കാണാം. എനിയ്ക്ക് പോകാൻ ആരാണ് കൂട്ടുള്ളത്? വീട്ടിലെ ചെറിയ മക്കൾക്കൊപ്പം കളിച്ചും പുസ്തകൾ വായിച്ചും മതിയാവോളം ഉറങ്ങിയും അലസത നിറഞ്ഞ എത്രയോ ദിനങ്ങൾ… പരീക്ഷ ഉണ്ടെന്നറിഞ്ഞ സമയമാണ് പ്രതീക്ഷകളൊക്കെContinue reading “പ്രതീക്ഷ”