പ്രതീക്ഷ

കോളേജിൽ പരീക്ഷ നടക്കാൻ പോവുകയാണ്. അതിനുമപ്പുറം എല്ലാവരെയും കാണാം എന്ന പ്രതീക്ഷയിലാണ് പരീക്ഷയ്ക്ക് രണ്ടാഴ്ച്ച കൂടി ബാക്കി നിക്കേ പഠിയ്ക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയയിലെ ഉപയോഗമൊക്കെ കുറച്ച് ഉറക്കവും അലസതയും മാറ്റിവച്ച് ഒരൊന്നൊന്നര പഠിത്തം. എത്രയോ മാസത്തോളമായി വീട്ടിൽ അടച്ചിരിക്കുന്നു. ചെക്കന്മാരൊക്കെ പന്തുകളിക്കാനും മറ്റെന്തിനെങ്കിലുമൊക്കെ പുറത്തിറങ്ങി പോകുന്നതു കാണാം. എനിയ്ക്ക് പോകാൻ ആരാണ് കൂട്ടുള്ളത്? വീട്ടിലെ ചെറിയ മക്കൾക്കൊപ്പം കളിച്ചും പുസ്തകൾ വായിച്ചും മതിയാവോളം ഉറങ്ങിയും അലസത നിറഞ്ഞ എത്രയോ ദിനങ്ങൾ…

പരീക്ഷ ഉണ്ടെന്നറിഞ്ഞ സമയമാണ് പ്രതീക്ഷകളൊക്കെ ഒന്നൂടെ പൊട്ടിമുളച്ചത്. പരീക്ഷയുടെ വീർപ്പുമുട്ടലിനേക്കാൾ ഓടികയറിയ കോളേജ് വരാന്തയും സംസാരിച്ചാലും സംസാരിച്ചാലും മതിവരാത്ത സുഹൃദ്ബന്ധങ്ങളുമൊക്കെയാണ് മനസ്സിൽ നിറഞ്ഞു പൊങ്ങുന്നത്. കൂട്ടുകാരികളോടൊത്ത് ഫോണിൽ കൂടെയുള്ള പഠനത്തിനിടയ്ക്കും കണ്ടുമുട്ടുന്നതിനേ കുറിച്ച് അവർ പറയുമ്പോൾ ആ നാളുകൾ പെട്ടെന്നാവാൻ കൊതിച്ചു. കാണാനുള്ള മുഖങ്ങളെല്ലാം മനസ്സിൽ അലയടിച്ചു. ഇതിനിടയിലെപ്പോഴാണ് പ്രതീക്ഷകൾ തെറ്റിച്ച് എല്ലാം മാറിമറിഞ്ഞത് എന്നാണെനിയ്ക്ക് മനസിലാവാത്തത്.

പഠിയ്ക്കുന്നതിനിടെ തൊണ്ട വറ്റുന്നതായി തോന്നി, വെള്ളം കുടിയ്ക്കാത്തതിന്റെയും ഏതു നേരവും സംസാരിയ്ക്കുന്നതിന്റേയും പ്രശ്നമെന്നാണ് ആദ്യം കരുതിയത്. പിന്നീട് എന്തോ തൊണ്ട അസ്വസ്ഥമാവാൻ തുടങ്ങി. കലശലായ വേദന സഹിയ്ക്കാതായപ്പോൾ വീട്ടിൽ പറയുകയല്ലാതെ നിവർത്തിയില്ലാതായി.അമ്മയ്ക്കും വീട്ടുകാർക്കും പേടി തുടങ്ങി. കൊറോണ ലക്ഷണങ്ങളിലൊന്നാണെന്ന സംശയം അവരിൽ പടരാൻ തുടങ്ങിയപ്പോൾ ഞാൻ തന്നെ അവരിൽ നിന്നകലം കാണിക്കാൻ തുടങ്ങി. ചൂടുവെള്ളവും മറ്റു നാടൻ മരുന്നുകളും മറ്റുമുണ്ടാക്കി അടുത്തു വന്നപ്പോൾ എന്നെ ആരും തൊടാൻ വരണ്ട എന്നു പറഞ്ഞ് ദേഷ്യം കാണിച്ചു. വാതിലടച്ച് റൂമിനകത്തിരുന്ന് ഇനി എന്തെങ്കിലുമുണ്ടെങ്കിൽ വാതിലിനപ്പുറം പറഞ്ഞാൽ മതിയെന്ന് ഞാൻ ഉത്തരവിട്ടു.
തണുപ്പടിച്ച് വന്ന സാധാരണ വേദനയാണോ കൊറോണ ലക്ഷണമാണോ എന്നെനിയ്ക്കറിയില്ല. എന്തായാലും ഞാൻ കാരണം മറ്റുള്ളവർക്ക് ഒന്നും വരരുതെന്ന് കരുതി. ഇനി പരീക്ഷയെഴുതാൻ കഴിയില്ല. ആഗ്രഹിച്ചവരെ കാണാനും കഴിയില്ല. മനസിൽ ഇപ്പോൾ എല്ലാ പ്രതീക്ഷയും അസ്തമിച്ചു.

രാവിലെ കോവിഡ് ടെസ്റ്റ് നടത്താൻ തീരുമാനിക്കുമ്പോൾ അമ്മയുടെ കണ്ണുകളിൽ റിസൾട്ട് നെഗറ്റീവ് ആകാനുള്ള പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്, പേടി കൊണ്ടായാലും സ്നേഹം കൊണ്ടായാലും അവർ നെഗറ്റീവ് ആകാനാഗ്രഹിക്കുന്നു. എനിയ്ക്ക് പോസീറ്റീവായാലും എന്റെ ചുറ്റുമുള്ളവർക്ക് നെഗറ്റീവ് ആവട്ടെ എന്ന പ്രതീഷയിൽ ഞാനും…

Just a shortstory malayalam that tells the expectations about life of a girl.her situation while she facing such symptoms of covid desease before twoweeks of her examinations.There is no confirmation that the result is positive or negative in the story but her parents was expecting an negative result.

At the end of the story she still expecting that the result maybe positive or negative.it doesn’t a problem but her desease will not affect her family and the persons of her surroundings.

An short malayam short story.@ezhuthukalwriter

Published by ezhuthukalente

writer

Leave a comment

Design a site like this with WordPress.com
Get started